Wednesday, August 19, 2009
റമദാന് സ്വാഗതം
വിശുദ്ധ ഖുര്‍ആന്റെ അവതരണമാസമാണല്ലോ പരിശുദ്ധ റമദാന്‍. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു നമുക്ക് ധാരാളം ഉപമകള്‍ വിവരിച്ചുതന്നിട്ടുണ്ട്. ആശയങ്ങള്‍ക്ക് വ്യക്തത ലഭിക്കാനും സന്മാര്‍ഗത്തിലേക്കുള്ള യാത്ര അനായാസകരമാക്കാനും ഉപമകള്‍ സഹായകമാണ്.
"ജനങ്ങള്‍ ഉദ്ബുദ്ധരാകുന്നതിന് വേണ്ടിയാണ് നാം ഉപമകള്‍ എടുത്തുകാട്ടുന്നത്. പക്ഷേ അറിവുള്ളവര്‍ മാത്രമേ അതിനെകുറിച്ച് ചിന്തിച്ച് മനസ്സിലാക്കൂ''(ഖുര്‍ആന്‍-29:43).
വിശുദ്ധവചനത്തെ അല്ലാഹു നല്ല വൃക്ഷത്തോട് ഉദാഹരിച്ചിട്ടുണ്ട്. വേരുകള്‍ ഭൂമിയില്‍ ആഴത്തില്‍ ഊര്‍ന്നിറങ്ങിയ, ചില്ലകള്‍ ആകാശത്ത് പടര്‍ന്നു പന്തലിച്ച, പഴവര്‍ഗങ്ങളും ഫലങ്ങളും ദാനമായി നല്‍കുന്ന മനോഹരമായ വൃക്ഷം. നല്ല വൃക്ഷത്തിന്റെ വേരും തടിയും ഇലയും പഴവും തുടങ്ങി അതിന്റെ സര്‍വ ഭാഗങ്ങളും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഈ പ്രപഞ്ചത്തിന് തന്നെയും ഉപകാരപ്രദമാണ്. പരിശുദ്ധ റമദാനും ഇതിന് സമാനമാണ്. റമദാനെ ഒരു മാസമായിട്ടല്ല നാം സമീപിക്കേണ്ടത്. അതിന്റെ ഓരോ ദിനരാത്രങ്ങളും പ്രധാനപ്പെട്ടതാണ്. പകലുകളേക്കാള്‍ വിലയുള്ളതാണ് റമദാന്റെ രാത്രികള്‍. ലൈലത്തുല്‍ ഖദ്ര്‍ അതിന്റെ പ്രതീകമാണ്. റമദാന്റെ ഒരോ മണിക്കൂറും ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കാനുള്ള ആസൂത്രണമാണ് ഇസ്ലാമിക വിദ്യാര്‍ഥികള്‍ നടത്തേണ്ടത്.ഭൌതിക സുഖങ്ങളുടെ പെരുമഴക്കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ പ്രളയജലം നാട്ടിലും സമൂഹത്തിലും മാത്രമല്ല നമ്മുടെ വീട്ടുമുറ്റത്തും കാല്‍ചുവട്ടിലും തളംകെട്ടി നില്‍ക്കുകയാണ്. ഭൌതികതയുടെ അതിപ്രസരത്തില്‍ നിലയില്ലാതെ മുങ്ങികൊണ്ടിരിക്കുന്നവരാണ് അധികവും. പലര്‍ക്കും തങ്ങള്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണെന്ന ബോധംപോലും നഷ്ടപ്പെട്ടിരിക്കുന്നു. മുസ്ലിം സമൂഹവും ഇതില്‍ നിന്ന് ഭിന്നമല്ല. റമദാന്‍ നമുക്ക് തിരിച്ചുപോക്കിന്റെ അവസരം കൂടിയാണ്. നമ്മെക്കുറിച്ചുതന്നെയുള്ള അന്വേഷണത്തിന്റെയും പുനരാലോചനയുടെയും സന്ദര്‍ഭം. നാം അല്ലാഹുവുമായി അകന്നുപോവുകയാണോ? ഖുര്‍ആന്റെ പാതയും നമ്മുടെ വഴിയും ഒന്നുതന്നെയാണോ? അന്വേഷണത്തില്‍ മനസ്സ് സംതൃപ്തമാണെങ്കില്‍ ആവേശത്തോടെ മുന്നോട്ടു കുതിക്കുക. വല്ല കാലിടറലുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ വൈകാതെ തിരിച്ചുനടക്കുക.
റമദാന്‍ ആശംസകളോടെ ,
എസ് ഐ ഒ
കോളേജ് യുണിറ്റ്
Friday, August 14, 2009
വിദൃഃര്ഥിരാഷ്ടിയം
Saturday, February 7, 2009
ചുവപ്പ്
NEWS ROOM
sio collage യുനിറ്റിന്‍ പുതിയ നേത്രതം ....
sio presient ; muhammed banna p
secetary ; uhammed shan
vice president ; yasar p c
അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് വിട......
ഒകടോബര്‍ 26 ന് തുടങിയ അര്‍ദ്ധവാര്‍ഷിക പരിക്ഷക്ക് നവംബര്‍ 3 ന് അവസാനിച്ചു .വിദ്യര്‍തഥികള്‍ക്ക്തൃപ്തികരമല്ലാത്ത പരീക്ഷയായിരുന്നു എന്നാണ് ഞങ്ങള്‍ നടത്തിയ സര്‍വ്വ യില്‍ നിന്ന് മനസ്സിലാകുന്നത്.പരീക്ഷക്ക് ശേഷം കാന്പസ് സജീവത കൈവരിച്ചിരിക്കുന്നു.
കേരളോത്സവത്തില്‍ കോളേജിന് രണ്ടാം സ്ഥാനം.
2009 ലെ കുറ്റ്ടി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കേരളോത്സവത്തില്‍ 91 പോയന്‍റുമായി രണ്ടാം സ്ഥാനം നേടുകയും പങ്കാളിത്തം നിലനിര്‍ത്തുകയും ചെയ്തു .93 പോയന്‍റോടെ എ.കെ ജി യാണ് ഒന്നാം സ്ഥാനം നേടിയത് .പ്രസ്തുത പരിപാടിയുടെ സമ്മാന ദാനം പി.ടി.എ യോഗത്തില്‍ പ്രന്‍സിപ്പാള്‍ നിര്‍വഹിച്ചു,
കേരളോത്സവത്തില്‍ ഫുട്ബോളിനും ക്രിക്കറ്റിനും തോല്‍വി
"ലോകം മുഴുവന്‍ ഒറ്റ കുടുംബമാകുന്ന മഹാ പ്രതിഭാസം"
ലോകത്തുള്ള 130 കോടി ജനതയുടെ ജീവിതപക്രിയയെ തന്നെ ഏകോപിപ്പിക്കുന്ന പൊന്നബിളിക്കായി മനസുകൊണ്ടും ശരിരം കൊണ്ടും ഒരുങ്ങണം എന്ന്‍ മദീന മസ്ജിദ് ഇമാം ബഷീര്‍ മുഹ്ദീന്‍് ഉണ്ര്‍്ത്തി. ഇസ്ലാമിയ കോളേജില്‍ 'റമദാന്‍ സ്വാഗതം' എന്ന തലകെട്ടില്‍ നടന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ റസാക്ക് പലേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐഡിയല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സലീല്‍ ഹസ്സന്‍ സമാപനം നടത്തി . മുഹമ്മദ് മഹി ഖുര്‍ആന്‍ ഓതി .നൗഷാദ് സ്വാഗതം നടത്തി .
ഹിര്‍േഷിമ നഗസാകി ദിനം aug:06
- തനിമ sahithya vedi അഭിമുഖൃതതില് 'ഹിബകുഷാ' പവലിന്‍ ഒരുക്കി. യുധഭീകരത വിളിച് ഓതുനനതായിരുനനു അതിലെ ഉള്ളടക്കം .
- velicham sahithya vedi യുടെ അഭിമുഖൃതതില് നിശബ്ധ ജാഥ നടന്നു.അതോടെ ഒപം അടികുറിപ് മത്സരം നടത്തി .
- cq II എ യും II ബി യും മാഗസിന്‍ ഇറക്കി



